എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ

മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 26% ഓഹരി കൂടി സ്വന്തമാക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്നു തുടങ്ങി .

ഒന്നിന് 294 രൂപ നിരക്കിലാണ് 1.67 കോടി ഓഹരികൾ വാങ്ങുന്നത്.  ഡിസംബർ 5ന് ഓപ്പൺ ഓഫർ അവസാനിക്കും. ആകെ 492.81 കോടി രൂപയുടെ ഓഹരികളാണ് വാങ്ങുക. എൻഡിടിവിയുടെ 29.18% ഓഹരി ഓഗസ്റ്റിൽ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇന്നലെ ബിഎസ്ഇയിൽ എൻഡിടിവി ഓഹരി വില 382.20 ൽ ആണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ വില 540 രൂപ വരെ ഉയർന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *