ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതങ്ങളുടെ പട്ടിക പുറത്തിറക്കി ഐആര്‍ഡിഎഐ

2023-2024 ലെ കണക്കനുസരിച്ച്, രാജ്യത്തെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതങ്ങളുടെ പട്ടിക പുറത്തിറക്കി ഐആര്‍ഡിഎഐ . ഈ കാലയളവില്‍, സ്വകാര്യ കമ്പനികളും എല്‍ഐസിയും ഉള്‍പ്പെടുന്ന മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയ ക്ലെയിമുകളുടെ സെറ്റില്‍മെന്‍റ് അനുപാതം 96.82% ആയിരുന്നു. ഇതിനര്‍ത്ഥം ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച മൊത്തം വ്യക്തിഗത മരണ ക്ലെയിം അപേക്ഷകളില്‍ 96.82% വും ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നതാണ്. ഒരു ഇന്‍ഷുറന്‍സ് കമ്പനി ഒരു പ്രത്യേക കാലയളവില്‍ ലഭിക്കുന്ന മൊത്തം ക്ലെയിമുകളില്‍ നിന്ന് അത് നല്‍കുന്ന ക്ലെയിമുകളുടെ ശതമാനത്തെയാണ് ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 30 ദിവസത്തെ സെറ്റില്‍മെന്‍റിന് ഒരു ഇന്‍ഷുറര്‍ക്ക് 95% ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതമുണ്ടെങ്കില്‍, ക്ലെയിം ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പോളിസി ഉടമകളില്‍ നിന്ന് ലഭിക്കുന്ന ഓരോ 100 ക്ലെയിമുകളിലും 95 എണ്ണം കമ്പനി പരിഗണിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥംരാജ്യത്തെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ക്ലെയിമുകളുടെ ഏകദേശം 99% വും 30 ദിവസത്തിനുള്ളില്‍ തന്നെ പരിഗണിച്ചു.അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്ലെയിമുകള്‍ പരിഗണിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നത് ഏറ്റവും മികച്ചതായാണ് കണക്കാക്കപ്പെടുന്നത്.

ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് 99.97% ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതവുമായി ഒന്നാമതത്തെി. 30 ദിവസത്തിനുള്ളില്‍ ഏകദേശം 19333 പോളിസികള്‍ സെറ്റില്‍ ചെയ്തു. ആക്സിസ് മാക്സ് ലൈഫ് ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതം 99.97% ആണ. 30 ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പോളിസികള്‍ തീര്‍പ്പാക്കുന്നതില്‍, എല്‍ഐസി 30 ദിവസത്തിനുള്ളില്‍ 7,99,612 പോളിസികള്‍ സെറ്റില്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *