സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്. ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എന്നീ മേഖലകളിലെ ഓഹരികളിലെ നഷ്ടം 1.3 ശതമാനമാണ്. ഐടി മേഖലയിലെ ഓഹരികള്‍ തകര്‍ന്നടിഞ്ഞു, നഷ്ടം 1.7 ശതമാനം. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് മീഡിയ, റിയാലിറ്റി ഓഹരികളിലാണ്. 2.4 ശതമാനം ഇടിവാണ് ഈ ഓഹരികളിലുണ്ടായത്.
യുഎസ് ട്രെഷറി വരുമാനം കൂടിയതും, ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷവുമാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. യുഎസ് ബോണ്ട് വരുമാനം കഴിഞ്ഞ പതിനാറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.