എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്‌ലെറ്റുകൾ തുറക്കാൻ കുടുംബശ്രീ

സംസ്ഥാനത്തെ എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്‌ലെറ്റുകൾ തുറക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവിൽ 8 ജില്ലകളിലായി 104 ഔട്‌ലെറ്റുകളും 303 ബ്രോയ്‌ലർ ഫാമുകളുമുണ്ട്. ഇവയിലൂടെ പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണു കണക്ക്. അഞ്ചു വർഷത്തിനിടെ 150 കോടി രൂപയുടെ വിറ്റുവരവാണു കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കു ലഭിച്ചത്.

എല്ലാ ജില്ലകളിലും ഫാമുകളും ഔട്‌ലെറ്റുകളും വരുന്നതോടെ വരുമാനം 300 കോടിയെത്തുമെന്നാണു പ്രതീക്ഷ. പൊതുവിപണിയിൽ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *