എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർഏഷ്യ എയർലൈനുകളുടെ കൂടിച്ചേരലിന്റെ ഭാഗമായി ഏകീകൃത റിസർവേഷൻ സംവിധാനവും വെബ്‌സൈറ്റും പൊതുവായ സോഷ്യൽ മീഡിയ, കസ്റ്റമർ സപ്പോർട്ട് ചാനലുകൾ രൂപീകരിക്കുകയും ചെയ്തതായി എയർ ഇന്ത്യ ഗ്രൂപ്പ്.
യാത്രക്കാർക്ക് പുതിയ വെബ്സൈറ്റായ airindiaexpress.com വഴി ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ചെക്ക്-ഇൻ ചെയ്യാനും കഴിയും. എയർ ഏഷ്യയെ എയർ ഇന്ത്യ പൂർണമായും ഏറ്റെടുത്ത് അഞ്ചു മാസത്തിനു ശേഷമാണ് ഏകീകരണം വരുന്നത്.