അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും .
2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്.
അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും.തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽക്കാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.