എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് നിർമാണത്തിന് റിക്വസ്റ്റ് ഫോർ പ്രപ്പോസൽ ക്ഷണിച്ചു.

പള്ളിപ്പുറം ടെക്നോസിറ്റിയിൽ ആരംഭിക്കുന്ന എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് നിർമാണത്തിന് എൻജിനീയറിങ്, ആർക്കിടെക്ചർ കൺസൽറ്റൻസി കമ്പനികളിൽ നിന്ന് റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) ക്ഷണിച്ചു. പുതിയ കാലത്തിനു യോജിച്ച 5 മേഖലകളിൽ വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ ആണ് ഹബ് നിർമിക്കുന്നത്.

ആരോഗ്യം, കൃഷിയും ഭക്ഷ്യമേഖലയും, ഊർജം, എയ്റോസ്പേസ്, ഡിജിറ്റൽ മീഡിയയും വിനോദവും എന്നീ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകളും സംരംഭങ്ങളും ആശയങ്ങളും നൽകുന്നവരെയാണു ഹബ്ബിനു കീഴിൽ പ്രോത്സാഹിപ്പിക്കുക.
5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഹബ് നിർമിക്കുന്നത്. ഏകദേശം 145 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *