എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം എന്നറിയാത്തവർ അനവധിയുണ്ട്. ഇതിനായി കുറഞ്ഞ ഫീസും ഉയർന്ന സുരക്ഷയും നൽകുന്ന ഒരു എക്സ്ചേഞ്ച് തെരഞ്ഞെടുക്കുക. എക്സ്ചേഞ്ച് തിരഞ്ഞെടുത്ത ശേഷം, ഏത് ക്രിപ്റ്റോ കറൻസിയാണ് വാങ്ങുന്നത് എന്ന് തീരുമാനിക്കുക. ക്രിപ്റ്റോനിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. ബാങ്ക് ട്രാൻസ്ഫറുകൾ, നെറ്റ് ബാങ്കിങ്, ഒരു ക്രിപ്‌റ്റോ കറൻസി വാലറ്റ് അല്ലെങ്കിൽ യുപി ഐ എന്നിവയിലൂടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. അക്കൗണ്ടിൽ പണം നിക്ഷേപിച്ചു കഴിഞ്ഞാൽ കോയിൻ വാങ്ങാൻ ഓർഡർ നൽകാം. ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിൽ ടിക്കർ ചിഹ്നം നൽകി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയ്ക്ക് കോയിൻ വാങ്ങാം.
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഭൂരിഭാഗം ഉപഭോക്തൃ ആസ്തികളും ഓഫ്‌ലൈനിൽ കോൾഡ് സ്റ്റോറേജ് എന്ന് വിളിക്കപ്പെടുന്ന വോലറ്റുകളിലാണ് സൂക്ഷിക്കുന്നത്. ക്രിപ്റ്റോ വാങ്ങിയപ്പോൾ ഓർഡർ നൽകിയത് പോലെ, നിങ്ങളുടെ എക്സ്ചേഞ്ച് വഴി വില്പനയും നടത്താം. വിൽപ്പന പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം.