(സീറോ ഡിഫക്ട് സീറോ എഫക്ട് സർട്ടിഫിക്കേഷൻ സ്കീം)
എംഎസ്എംഇ(MSME) സംരംഭങ്ങൾ ഇന്ത്യൻ എക്കണോമിയുടെ പ്രധാന നെടുംതൂൺ ആണ്.ഇന്ന് ഈ സംരംഭങ്ങക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും സപ്പോർട്ടും വളരെ ആവശ്യം ആവുകയാണ്. ZED സർട്ടിഫിക്കറ്റിന്റെ പ്രധാന ലക്ഷ്യം തന്ന എംഎസ്എംഇ കളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ച്ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി MAME-കളെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്.
ZED CERTIFICATION ന്റെ പ്രയോജനങ്ങൾ
• ഇന്ത്യയിൽ നിക്ഷേപം തേടുന്ന അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് വ്യവസായത്തിന്റെ വിശ്വസനീയമായ അംഗീകാരം
• കാര്യക്ഷമമായ പ്രവർത്തനങ്ങളും കുറഞ്ഞ ചെലവുകളും
• മികച്ച നിലവാരം, കുറഞ്ഞ തിരസ്കരണം, ഉയർന്ന വരുമാനം
• പാരിസ്ഥിതികവും സാമൂഹികവുമായ അവബോധം സൃഷ്ടിക്കൽ
• ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കൽ
• സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ
യോഗ്യത: ഉദ്യo രജിസ്ട്രേഷൻ (Udhyam)എടുത്തിട്ടുള്ള എല്ലാ എംഎസ്എംഇ കൾക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്
സർട്ടിഫിക്കേഷൻ ലെവൽ
zed.msme.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ZED എടുത്തതിന് ശേഷം മൂന്ന് ലെവലുകൾ:
1• സർട്ടിഫിക്കേഷൻ ലെവൽ 1: BRONZE
2• സർട്ടിഫിക്കേഷൻ ലെവൽ 2:SILVER
3• സർട്ടിഫിക്കേഷൻ ലെവൽ 3: GOLD
ROUND PICTUTE KODUKANAM – WATSUP CHEYYAM
സർട്ടിഫിക്കേഷൻ ഫീസ് :
Bronze: Rs.10000/- / Silver: Rs.40,000/- / Gold: Rs.90,000/-
സർട്ടിഫിക്കേഷൻ കാലാവധി:
3 years
സർട്ടിഫിക്കേഷനുള്ള സാമ്പത്തിക സഹായം
· ആദ്യം രജിസ്റ്റർ ചെയ്യുന്ന ഏതാനും യൂണിറ്റുകൾക്ക് 10,000/- രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പൺ ലഭ്യമാണ് (നിബന്ധനകളും വ്യവസ്ഥകളും ബാധകം)
· സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 80-60-50% സർട്ടിഫിക്കേഷൻഫീസിൽ ഇളവ്(അതായതു സൂക്ഷ്മ, ചെറുകിട ഇടത്തര സ്ഥാപനങ്ങൾ 20%, 40%, 50% ഫീസ് അടച്ചാൽ മതിയാകും
· സ്ത്രീകൾ/എസ്‌സി/എസ്ടി ഉടമസ്ഥതയിലുള്ള MSME കൾക്ക് 10% അധിക സബ്‌സിഡി
· മന്ത്രാലയത്തിന്റെ SFURTI അല്ലെങ്കിൽ MSE- CDP യുടെ ഭാഗമായ MSME-കൾക്ക് അധിക 5% സബ്‌സിഡി
ടെസ്റ്റിംഗ്/ഗുണനിലവാരം/ഉൽപ്പന്ന സർട്ടിഫിക്കേഷനിൽ സാമ്പത്തിക സഹായം
ടെസ്റ്റിംഗ്ക്വാളിറ്റി സിസ്റ്റങ്ങൾഉൽപ്പന്ന സർട്ടിഫിക്കേഷൻ എന്നിവയുടെ മൊത്തം ചെലവിന്റെ 75% വരെ.സബ്‌സിഡിയുടെ പരമാവധി പരിധി രൂപ. 50,000/-.
ഹാൻഡ്ഹോൾഡിംഗ് സപ്പോർട്ട്
എല്ലാ ZED സർട്ടിഫൈഡ് MSME-കൾക്കും കൺസൾട്ടൻസിക്ക് 2 ലക്ഷം രൂപ വരെ
സീറോഇഫക്റ്റ് സൊല്യൂഷനുകൾക്കുള്ള ടെക്നോളജി അപ് ഗ്രേഡേഷനിൽ സബ്സിഡി
എല്ലാ ZED സർട്ടിഫൈഡ് MSMEകൾക്കും 3 ലക്ഷംരൂപ വരെ സീറോ ഇഫക്റ്റ് സൊല്യൂഷനുകൾസ്വീകരിക്കുന്നതിന്(അംഗീകൃത കൺസൾട്ടന്റ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത്തരം ഉപകരണങ്ങൾ വാങ്ങാൻ സബ്സിഡി ലഭ്യമാണ് )
മറ്റ് പ്രോത്സാഹനങ്ങൾ,വിവിധ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച മറ്റ് ആനുകൂല്യങ്ങൾ. ,ബാങ്ക് പ്രോസസിംഗ് ഫീസ് ,പലിശ നിരക്ക് ,മറ്റു ഇളവുകൾZED സർട്ടിഫിക്കേഷൻ സ്കീമിന്റെ വിശദാംശങ്ങൾ,ZEDസർട്ടിഫിക്കേഷന് ആവശ്യമായ രേഖകൾഎന്നിവ അറിയാനായി zed.msme.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക