എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകുമെന്നു മന്ത്രി പി.രാജീവ്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എംഎസ്എംഇകൾക്കുള്ള നാലു ശതമാനം പലിശനിരക്ക് വ്യാപാരമേഖലയ്ക്കും ബാധകമാക്കും.

വ്യാപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. പ്രീമിയത്തിന്റെ പകുതി സർക്കാർ അടയ്ക്കും. ഇതിനായി നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു. മികച്ച സംരംഭത്തിനുള്ള അവാർഡ് എംഎസ്എംഇ മേഖലയിലെന്ന പോലെ വ്യാപാരമേഖലയിലും നൽകും

Leave a Reply

Your email address will not be published. Required fields are marked *