ഔഡി, റെനോ, മെഴ്സിഡീസ് ബെൻസ് ,കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികൾ വില വർധന പ്രഖ്യാപിച്ചു.
ഔഡി വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ 1.7 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വിലയിലുണ്ടാകുന്ന വർധന എത്രയെന്ന് റെനോ പ്രഖ്യാപിച്ചിട്ടില്ല.ബെൻസ്, വിലയിൽ 5 ശതമാനം വർധനയാണ് വരുത്തുന്നത്. മോഡലുകൾ അനുസരിച്ച് കിയ 50,000 രൂപ വരെ വില ഉയർത്തും. എംജി മോട്ടോർ, വിലയിൽ 2–3 ശതമാനം വില വർധനയാണ് ലക്ഷ്യമിടുന്നത്. ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി ഇന്ത്യ എന്നീ കമ്പനികളും വില വർധന പ്രഖ്യാപിച്ചിരുന്നു.