ഉയർന്ന സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യ കൈവരിക്കുമെന്ന് ഐസിആർഎ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനങ്ങളേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈവരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഐസിആർഎ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ നിക്ഷേപ പ്രവർത്തനം വളരെ ശക്തമായിരുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട 11 സൂചകങ്ങളിൽ ഏഴിന്റെയും വാർഷിക വളർച്ചാ പ്രകടനം മുൻ പാദത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടതായി ICRA വാർത്ത കുറിപ്പിൽ പറഞ്ഞു.

ഏറ്റവും പുതിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡാറ്റ പ്രകാരം, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8 ശതമാനമായി വളർന്നു. നവംബർ അവസാനത്തോടെ ക്യു2 ഡാറ്റ പുറത്തിറക്കാൻ എൻഎസ്ഒ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മൺസൂൺ മാറ്റങ്ങൾ, ചരക്ക് വില വർദ്ധനവ്, സർക്കാർ മൂലധനത്തിൽ ഉണ്ടായേക്കാവുന്ന മാന്ദ്യം, ദുർബലമായ ബാഹ്യ ഡിമാൻഡ്, എന്നിവയെല്ലാം 2024 ൽ വളർച്ച കുറക്കാൻ സാധ്യതയുണ്ടെന്നും ഐ സി ആർ എ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *