ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും എം രഞ്ജിത് പറയുന്നു.

മലയാള സിനിമ ഇപ്പോൾ വ്യാവസായികമായി വളരെ നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

അന്യ ഭാഷാ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ മാറ്റി നിർത്തിയാൽ ഇവിടെ മികച്ച വിജയം നേടിയ ചിത്രങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്. ബാക്കിയെല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഈ വർഷം ഇതുവരെ വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 76 ചിത്രങ്ങളാണെന്നും, അതിൽ വിജയം നേടിയത് വെറും ആറ് ചിത്രങ്ങൾ മാത്രമാണെന്നും നിർമ്മാതാക്കളുടെ സംഘടനയുടെ നേതൃനിരയിലുള്ള നിർമ്മാതാവ് എം രഞ്ജിത് പറയുന്നു.50 ശതമാനം നിര്‍മാതാക്കള്‍ക്കും ഇനി മുന്‍പോട്ട് വരാൻ പ്പോലും കഴിയാത്ത തരത്തിലുള്ള കനത്ത പരാജയമാണ് സംഭവിച്ചിരിക്കുന്നതെന്നും വിശദീകരിച്ചു.

ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തിയറ്ററുകളിലെത്തിക്കാന്‍ പാകത്തിലുള്ള സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് പോകുന്നതെന്നും കൂട്ടിച്ചേർത്തു.

17

People reached

1

Engagement

+1.5x higher

Distribution score

Boost post

1InvestmentTimes malayalam

Leave a Reply

Your email address will not be published. Required fields are marked *