ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും യുവം 2023 വേദിയിൽ പ്രധാനമന്ത്രി

ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. യുവാക്കൾക്ക് മാറ്റങ്ങൾ വരുത്താൻ ശേഷിയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലെ ‘യുവം’ അതിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി.

ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നു .ജി 20 സമ്മേളനങ്ങൾ നടന്നപ്പോൾ ഇന്ത്യ പ്രൊഫഷണലിസം കാണിച്ചു.കേരളത്തിലെത്തുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. മുന്‍സര്‍ക്കാരുകള്‍ കുംഭകോണങ്ങളാല്‍ അറിയപ്പെട്ടു. ബിജെപി സര്‍ക്കാര്‍ യുവാക്കള്‍ക്ക് പുതിയഅവസരം നല്‍കുന്നു. കേരളത്തില്‍ ഹൈവേയും റെയില്‍വേയും ജലപാതയും വരുന്നു. അതുവഴി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മോദി, കേരളത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. 

അതേസമയം രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്.  നാളെ വന്ദേഭാരത് ഉദ്ഘാടന വേദിയിലും ഇത്തരം സ‍ർപ്രൈസ് പ്രഖ്യാപനം പലരും പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *