ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേലുള്ള 18% ജിഎസ്ടി കുറയ്ക്കുന്നത് പഠിക്കാനായി ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല സമിതിയെ നിയോഗിച്ചു. കേരള ധനമന്ത്രി കെ.എൻ ബാലഗോപാലിനു പുറമേ ബിഹാർ, യുപി, ബംഗാൾ, കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മേഘാലയ, ഗോവ, തെലങ്കാന, തമിഴ്നാട്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും അംഗങ്ങളാണ്. ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കും. നികുതി കുറയ്ക്കണമെന്ന കാര്യത്തിൽ യോഗത്തിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നുവെന്നാണ് വിവരം.
യോഗത്തിൽ മികച്ച ചർച്ചയുണ്ടായെങ്കിലും കുറച്ച് കാര്യങ്ങളിൽ കൂടി വ്യക്തത ലഭിക്കാനാണ് സമിതിയെ വച്ചതെന്ന് നിർമല സീതാരാമൻ പറഞ്ഞു.