എൽഐസിയുടെ ധൻവർഷ പ്ലാൻ ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം സമ്പാദ്യവും ഉറപ്പാക്കുന്നു. 10 വർഷം ,15 വർഷം എന്നിങ്ങനെയാണ് പോളിസി കാലാവധി. പ്രീമിയം ഒറ്റത്തവണയായി നൽകേണ്ടതാണ്. 15 വർഷ കാലാവധി പ്ലാനിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി മൂന്ന് വയസ്സാണ്. 10 വർഷ കാലാവധിയിലുള്ള പ്ലാനിൽ അംഗമാകാൻ 8 വയസ്സുമാണ് കുറഞ്ഞ പ്രായപരിധി. പോളിസി പ്രകാരം 35-60 വയസ്സുവരെയാണ് പദ്ധതിിയിൽ അംഗമാകാനുള്ള പരമാവധി പ്രായം. 2023 മാർച്ച് വരെ പദധതിയിൽ ചേരാൻ സമയമുണ്ട്.
1.25 ലക്ഷം രൂപയാണ് ധൻവർഷ പ്ലാനിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന തുക. പരമാവധി അടിസ്ഥാന സം അഷ്വേർഡിന് ഉയർന്ന പരിധിയില്ല. ഈ പ്ലാനിന് കീഴിൽ ഉപയോക്താവിന് ലോൺ സൗകര്യവും ലഭ്യമാണ്. പോളിസി ഇഷ്യു ചെയ്ത് മൂന്ന് മാസത്തിന് ശേഷം എപ്പോൾ വേണമങ്കിലും ലോൺ എടുക്കാവുന്നതാണ്.
പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പോളിസി ഉടമ മരിച്ചാൽ നിശ്ചിത തുകയും, ഒപ്പം അധികനേട്ടമായി ലഭിക്കേണ്ട തുകയും കുടുംബത്തിന് ലഭിക്കും. പോളിസി ഉടമ, പോളിസി കാലയളവിൽ മരണപ്പെട്ടാൽ കുടുംബത്തിന് താങ്ങാകാൻ രണ്ട് ഓപ്ഷനുകളാണ് ധൻഷർഷ പ്ലാനിലുള്ളത്. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന ഓപ്ഷൻ പ്രകാരമാണ് നിശ്ചിത തുക തീരുമാനിക്കുന്നത്.രണ്ട് ഓപ്ഷനുകളാണ് പോളിസി ഉടമയ്ക്ക് മുൻപിലുള്ളത്
ഓപ്ഷൻ 1 : തെരഞ്ഞെടുത്ത അടിസ്ഥാന സം അഷ്വേർഡിനായി ടാബുലർ പ്രീമിയത്തിന്റ 1.25 മടങ്ങ് വരെ ലഭിക്കും.
ഓപ്ഷൻ 2 ; അടിസ്ഥാന സം അഷ്വേഡ് തുകയുടെ 10 ഇരട്ടി ടാബുലർ പ്രീമിയം വരുന്നതാണ്.
ടാബുലർ പ്രീമിയം എന്നത് പോളിസി ഉടമയുടെ പ്രായം, കാലാവധി, തുടങ്ങിയസ്‌ക്ക് അനുസരിച്ച് നിശ്ചയിക്കുന്നതായതിനാൽ ഇതി അധിക പ്രീമിയം, നികുതികൾ , റൈഡർ പ്രീമിയം എന്നിവ ഉൾപ്പെടില്ല