ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും

റിലയൻസ് ജനറൽ ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ  ഇ-രൂപ സ്വീകരിക്കും. ബാങ്കിന്റെ eRupee പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഡിജിറ്റൽ മോഡിൽ പ്രീമിയം അടയ്ക്കുന്നതിന് യെസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നത്.

ഏതെങ്കിലും ബാങ്കിൽ സജീവ ഇ-വോലറ്റ് ഉള്ള ഉപഭോക്താക്കൾക്ക് റിലയൻസ് ജനറൽ ഇൻഷുറൻസിന്റെ eRupee ക്യു ആർ  കോഡ് സ്‌കാൻ ചെയ്‌ത് ഉടനടി പണമടയ്‌ക്കാനാകും. eRupee  ഒരു ബാങ്ക് നോട്ടിന് തുല്യമായ ഡിജിറ്റൽ ടോക്കണാണ്, അതായത് നിയമപരമായ കറൻസിക്ക്  തുല്യമാണ്. ഡിജിറ്റൽ ആയതിനാൽ ഫിസിക്കൽ ക്യാഷ് കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളൊന്നും ഇ റുപ്പിയിൽ ഉണ്ടാകില്ല. ഇ രൂപ പ്രാബല്യത്തിൽ വന്നതിൽ പിന്നെ പരീക്ഷണ ഘട്ടത്തിന് ശേഷം ഇപ്പോൾ ഉപഭോക്താക്കളിലേക്ക് നേരിട്ട് പണമിടപാടുകൾ ആരംഭിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ എന്ന ലക്‌ഷ്യത്തിലേക്കെത്തുന്നതിന്  ഇ റുപ്പിയിലെ  ഇടപാടുകൾ സഹായകരമാകും. 

Leave a Reply

Your email address will not be published. Required fields are marked *