സാധാരണയായി 15 അക്ക അക്കൗണ്ട് നമ്പറാണ് സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കുകൾ നൽകുന്നത്. ഇതിന് പകരം
ബാങ്ക് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പേര് അക്കൗണ്ട് നമ്പറായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സേവനം. അത് എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കാവുന്നതാണ്.
ഇനി മുതൽ ഉപഭോക്താവിന് ഇഷ്ടമുള്ള പേര് നൽകി അക്കൗണ്ട് നമ്പർ സെറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ‘മൈ അക്കൗണ്ട് മൈ നെയിം’ എന്ന പേരിലാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ, ഉപഭോക്താക്കൾക്ക്ഐഒബി യിൽ അക്കൗണ്ട് നമ്പറായി ഏത് പേരും തിരഞ്ഞെടുക്കാം. ഇത്തരമൊരു പദ്ധതി ബാങ്കിംഗ് മേഖലയിൽ ഇത് ആദ്യാമായാണെന്നും ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു.
പുതിയ പദ്ധതി പ്രകാരം അക്കൗണ്ട് നമ്പർ ഏഴ് അക്ഷരങ്ങളോ ഏഴ് അക്കങ്ങളോ ചേർന്നതായിരിക്കണം അല്ലെങ്കിൽ ഏഴ് അക്ഷരസംഖ്യകളോ ആകാം തുടക്കത്തിൽ, ഈ സൗകര്യം ഐഒബി എസ്ബി എച്ച്എൻഐI, ഐഒബി എസ്ബി സാലറി അക്കൗണ്ട് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക. രാജ്യത്തെ 49 റീജിയണൽ ഓഫീസുകളിലും പദ്ധതി ലഭ്യമാക്കുമെന്നും ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.