ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ വലുപ്പം അടക്കമുള്ള കാര്യങ്ങളിൽ പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും നിതി ആയോഗും ചേർന്ന് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ചു.
ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനും നിശ്ചിത ഫീസ് നൽകി ബാറ്ററി വാടകയ്ക്ക് എടുക്കാനും അവസരമൊരുക്കുന്ന ബാറ്ററി സ്വാപ്പിങ് കരടുനയം നിതി ആയോഗ് പുറത്തിറക്കിയിരുന്നു. ബാറ്ററി സ്വാപ്പിങ്ങിനായി പൊതുമാനദണ്ഡം അനിവാര്യമാണ്. ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കിയേക്കും.