ഇറാനും ഇസ്രയേലും നേർക്കുനേർ പോർമുഖം തുറക്കുന്നതു വിപണിക്കും ആശങ്കജനകമാണ്. ഡമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ഏതു സമയത്തും തിരിച്ചടി നടത്തിയേക്കാമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടും, ഇസ്രായേലും യുദ്ധസജ്ജമാണെന്ന വാർത്തയും വിപണിക്ക് ശുഭകരമല്ല.
യുദ്ധസന്നാഹങ്ങൾ കൊഴുക്കുമ്പോൾ സ്വർണവും, ഒപ്പം ക്രൂഡ് ഓയിലും ഇനിയും മുന്നേറ്റം തുടർന്നേക്കാം. യുദ്ധസാഹചര്യം ഒഴിവാകുന്നത് വിപണിക്ക് അനുകൂലമാകുമ്പോൾ സ്വർണത്തിനും, ഓയിലിനും തിരുത്തലിനും കാരണമായേക്കാം.