കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപം കൂടി കരൺ അദാനിയാണ് വാഗ്‌ദാനം ചെയ്തത്. ഇതിന് പുറമെ കൊച്ചിയിൽ 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ് സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടിയുടെ വികസന വാഗ്ദാനമുണ്ട്. കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടെ മൂവായിരത്തിലേറെ പ്രതിനിധികൾ രണ്ട് ദിവസത്തെ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇന്‍വെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.