ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണികൾ താഴ്ന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 100 പോയിൻറിലധികം ഇടിഞ്ഞ് 18,000 ലെവലിന് താഴെ വ്യാപാരം ചെയ്തു, അതേസമയം ബിഎസ്ഇ സെൻസെക്സ് 500 പോയിന്റിന് അധികം താഴ്ന്ന് 60,205 ലെവലിലെത്തി.
നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ്പ് 100 സൂചികകൾ 2 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും ഇത് പിന്തുടർന്നു.അതേസമയം, വോളാറ്റിലിറ്റി ഗേജ്, 4 ശതമാനത്തിലധികം ഉയർന്നു.
നിഫ്റ്റി ഫാർമ സൂചിക ഒഴികെ, എല്ലാ മേഖലകളും നഷ്ടത്തിലാണ്. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു. രണ്ട് ശതമാനത്തിലധികമാണ് ഇവ ഇടിഞ്ഞത്.