സ്വർണവിലയിൽ മാറ്റമില്ല.ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,600 രൂപയാണ്. മാർച്ച് ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയരുന്നുണ്ട്. 2,520 രൂപയാണ് ഇതുവരെ വർധിച്ചു. ശനിയാഴ്ച മാത്രം 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. യു എസ് വിപണി നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ തുടർന്നാണ് സ്വർണവില ഉയരുന്നത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6075 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5040 രൂപയാണ്.
വെള്ളിയുടെ വില 79 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.