സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച വില ഉയർന്നിരുന്നു. വെള്ളിയും ശനിയുമായി 360 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്കെത്തിയിട്ടുണ്ട്. . ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.