സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,760 രൂപയാണ്. വിഷു ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു. ശേഷം തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4660 രൂപയുമാണ്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.