സർവകലാശാലയ്ക്കു സമാന പദവിയുള്ള ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2025–’26 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ ഈ മാസം 26 വരെ. Indian Statistical Institute, 203, BT Road, Kolkata – 700 108; ഇ–മെയിൽ: siadmission@isical.ac.in, വെബ്: www.isical.ac.in & www.isical.ac.in/~admission.
94 വർഷമായി പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, തെസ്പുർ, ഹൈദരാബാദ്, പുണെ, വഡോദര എന്നിവിടങ്ങളിൽ പഠനകേന്ദ്രങ്ങളുണ്ട്.
പ്രവേശന പരീക്ഷ മേയ് 11ന്. തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 48 പരീക്ഷാകേന്ദ്രങ്ങൾ. ഒട്ടെല്ലാ വിദ്യാർഥികൾക്കും സ്‌റ്റൈപൻഡ് ലഭിക്കും.
(i), (ii) യോഗ്യതകളിലേതായാലും പ്ലസ്ടുവിൽ ഫിസ്ക്സും കെമിസ്ട്രിയും വേണം, അഥവാ (iii) ബിടെക്.
പഠനം 2 കൈവഴികളിലുണ്ട്. (i), (ii) യോഗ്യതക്കാർ സ്റ്റാറ്റ്സ് കൈവഴിയിലും, (iii) എൻജിനീയറിങ് കൈവഴിയിലും. ബന്ധപ്പെട്ട ഗേറ്റ് സ്കോറുള്ളവർക്ക ടെസ്റ്റെഴുതാതെ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കോഴ്‌സ് കൊൽക്കത്തയിൽ, ഫീസ് 12,400 രൂപ.
∙ ഒരു വർഷ ബിജി ഡിപ്ലോമ ഇൻ സ്റ്റാറ്റിസ്റ്റിക്കൽ മെത്തഡ്സ് ആൻഡ് അനലിറ്റിക്സ്: 43 സീറ്റ്, മാത്‌സ് അടങ്ങിയ ബിരുദം അഥവാ ബിടെക് / തുല്യയോഗ്യത. കോഴ്‌സ് ചെന്നൈയിലും തെസ്പൂരിലും. വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കു മാത്രം 3000 രൂപ സ്‌റ്റൈപൻഡ്
∙ ഒരു വർഷ ബിജി ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ ആൻഡ് റൂറൽ മാനേജ്മെന്റ് · വിത്ത് സ്റ്റാറ്റിസ്റ്റിക്കൽ മെത്തഡ്സ് ആൻഡ് അനലിറ്റിക്സ്: 18 സീറ്റ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം. പ്ലസ്‌ടുവിൽ മാത്‌സോ സ്റ്റാറ്റ്സോ വേണം. കോഴ്സ് ഗിരിഡീഹിൽ (ജാർഖണ്ഡ്)
∙ ഒരു വർഷ ബിജി ഡിപ്ലോമ ഇൻ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്: 30 സീറ്റ്, ഏതെങ്കിലും വിഷയത്തിലെ ബിരുദം. പ്ലസ്‌ടുവിൽ മാത്‌സ് വേണം. കൂടാതെ Coursera വഴി ഓൺലൈൻ കോഴ്സും നടത്തും. ഇൻസ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ജയിച്ചവർക്കു ട്യൂഷൻ ഫീയിൽ ഇളവുണ്ട്.
മുകളിൽക്കാണിച്ച സീറ്റുകൾക്കു പുറമേ ചില കോഴ്സുകളിൽ സ്പോൺസേഡ് സീറ്റുകളും, വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കു മാത്രമുള്ള സീറ്റുകളുമുണ്ട്.
ഏതു പ്രോഗ്രാമായാലും, ജൂലൈ 21ന് അകം യോഗ്യതാപരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. സിലക്‌ഷന് എഴുത്തുപരീക്ഷ കൂടാതെ മിക്ക പ്രോഗ്രാമുകൾക്കും ഇന്റർവ്യൂവുമുണ്ട്. ടെസ്റ്റിന്റെ സിലബസും മാതൃകാചോദ്യങ്ങളും വെബ് സൈറ്റിൽ. പരിമിതമായ ഹോസ്റ്റൽ സൗകര്യമുണ്ട്.
ജൂനിയർ റിസർച് ഫെലോഷിപ്
സ്‌റ്റാറ്റ്‌സ്, മാത്‌സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി & ഓപ്പറേഷൻസ് റിസർച്, ഫിസിക്സ് & അപ്ലൈഡ് മാത്‌സ്, ജിയോളജി, ബയളോജിക്കൽ സയൻസ്, ലിംഗ്വിസ്റ്റിക്സ്, സോഷ്യോളജി, ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി–ജെആർഎഫ്. സൗകര്യം പല കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്നു. എസ്ആർഎഫ് അടക്കം ദൈർഘ്യം 6+1 വർഷം വരെ. മാസ ഫെലോഷിപ് 37,000മുതൽ 42,000 വരെ രൂപ. വാർഷിക ഗ്രാന്റ് 20,000 രൂപ, വീട്ടുവാടക എന്നിവ പുറമേ.
വെബ് സൈറ്റിലെ പ്രോസ്‌പെക്‌ടസ് പഠിച്ചിട്ട് www.isical.ac.in/~admission എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഇതിനുള്ള വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്. അപേക്ഷാഫീ (ആൺകുട്ടികൾ) 1500 രൂപ. സംവരണമില്ലാത്ത വനിതകൾ 1000 രൂപ. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 750 രൂപ.
2021 മാർച്ച് 4നോ അതിനു മുൻപോ ഒസിഐ കാർഡു കിട്ടിയവർക്കും അപേക്ഷിക്കാം. പൂർണവിവരങ്ങൾക്കു സൈറ്റിലെ വിജ്ഞാപനം, പ്രോസ്‌പെക്‌ടസ്, FAQ എന്നിവ നോക്കുക.