ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.മികച്ച തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് തുടരുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് മുകളിൽ നിന്നതാണ് ഇന്ന് ഇന്ത്യൻ വിപണിയെ നേട്ടം നിലനിർത്താൻ സഹായിച്ചത്. ബാങ്കിങ് മുന്നിൽ നിന്നും നയിച്ച ഇന്ന് ഓട്ടോ, റിയൽറ്റി സെക്ടറുകൾ നഷ്ടമൊഴിവാക്കിയതോടെ ഇന്ത്യൻ വിപണി വീണ്ടും സമ്പൂർണ നേട്ടം സ്വന്തമാക്കി. റെയിൽ, വളം അടക്കമുള്ള പൊതു മേഖല ഓഹരികൾ ഇന്നും കുതിച്ചത് റീറ്റെയ്ൽ നിക്ഷേപകർക്ക് അനുകൂലമായി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഇന്ന് ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി.