ടാറ്റ മോട്ടോഴ്‌സ് നിലവിൽ ഇന്ത്യൻ വിപണിയിൽ നാല് എസ്‌യുവികൾ വിൽക്കുന്നുണ്ട്. പഞ്ച് മൈക്രോ എസ്‌യുവി, ഹാരിയർ, സഫാരി, നെക്‌സോൺ എന്നിവയാണവ. വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടാൻ ടാറ്റ ഹ്യുണ്ടായിയുടെ വളരെ അടുത്താണ്. 2025ഓടെ നമ്മുടെ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ എസ്‌യുവികളുടെ വിപുലമായ ശ്രേണിയാണ് കമ്പനി ഒരുക്കുന്നത്.
അടുത്ത രണ്ട്, മൂന്ന് വർഷത്തിനുള്ളിൽ എട്ട് മുതല്‍ ഒമ്പത് എസ്‌യുവികൾ വരെ കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിക്ക എസ്‌യുവികൾക്കും ഐസിഇയും ഇലക്ട്രിക് പവർട്രെയിനുകളും നൽകും. 2025 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ടാറ്റ എസ്‌യുവികളിൽ ഏറ്റവും മികച്ച എട്ടെണ്ണത്തിന്‍റെ ലിസ്റ്റ് ഇതാ.
ടാറ്റ പഞ്ച് ഇവി – 2023-ൽ ലോഞ്ച്
പുതിയ ടാറ്റ നെക്‌സോൺ – 2023-24-ൽ
ലോഞ്ച് ടാറ്റ കർവ്വ് – 2024-ൽ
ലോഞ്ച് പുതിയ ടാറ്റ സഫാരി – 2024-ൽ
ലോഞ്ച് പുതിയ ടാറ്റ ഹാരിയർ – 2024-ൽ ലോഞ്ച്
ടാറ്റ ഹാരിയർ ഇ.വി – 2024-25
ടാറ്റ ലോഞ്ച് . 2024-25 ൽ
ടാറ്റ സിയറ – 2025 ൽ ലോഞ്ച്