ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടയേക്കാമെന്ന അനുമാനത്തിലാണ് കേന്ദ്രം. ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി പൂർണ്ണ മായും നിരോധിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം ആഗോള വിപണിയിൽ സാരമായി തന്നെ ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരിൽ ഒരാളാണ് ഇന്ത്യ എന്നുള്ളത് തന്നെയാണ് കാരണം.