ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന . കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രൊസ്പെക്റ്റസ് റിപ്പോർട്ടിലുണ്ട് .
കോവിഡും തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളും ഇന്ത്യയിൽ സ്വകാര്യ നിക്ഷേപങ്ങൾ കുറയുന്നതിനു കാരണമായി. എന്നാൽ സ്ഥിതി ഈ വർഷത്തോടെ മെച്ചപ്പെടുമെന്നും ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിലെ കുറവ് ഇപ്പോഴും ഇന്ത്യയിൽ പ്രശ്നമായി നിലനിൽക്കുന്നു.