ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വികസനത്തിനായി 25,700 കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.
2030ഓടെ ഇന്ത്യയിലെ ഒരുകോടി ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, 3 ബില്യൻ ഡോളർ നിക്ഷേപത്തിന്റെ സമയപരിധി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.