ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ പുതിയ ഔഡി ക്യു7ന്റെ ബുക്കിങ് ആരംഭിച്ചു. ഔഡി ഇന്ത്യ വെബ്സൈറ്റ് വഴിയോ ‘മൈ ഔഡി കണക്ട്’ ആപ് വഴിയോ ബുക് ചെയ്യാം.2 ലക്ഷം രൂപയാണ് പ്രാരംഭ ബുക്കിങ് തുക. ഔറംഗബാദിലെ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്ത പുതിയ ഔഡി ക്യു7 28ന് ഇന്ത്യയിൽ അവതരിപ്പിക്കും. 340 എച്ച്പി പവറും 500 എൻഎം ടോർക്കുമുള്ള 3 ലീറ്റർ വി6 ടിഎഫ്എസ്ഐ എൻജിൻ ഉപയോഗിച്ച് പുതിയ ഔഡി ക്യു7 ന് 5.6 സെക്കൻഡിനുള്ളിൽ, മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകും.
സഗീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മിതോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നീ 5 എക്സ്റ്റീരിയർ നിറങ്ങളിൽ പുതിയ ക്യു7 ലഭ്യമാകും. സെഡാർ ബ്രൗൺ, സൈഗാ ബെയ്ജ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇന്റീരിയർ.