ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഫോർച്യൂൺ ഇന്ത്യ വെബ്സൈറ്റ്. ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനാണ് പട്ടികയില് പട്ടികയിൽ ഒന്നാമത്. 93 കോടി രൂപയാണ് നികുതിയായി അടച്ചത്. വിജയ് രണ്ടാം സ്ഥാനത്തും സൽമാൻ ഖാൻ മൂന്നാം സ്ഥാനത്തുമെത്തി. മലയാളത്തിൽ നിന്ന് മോഹൻലാലും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 14 കോടിയാണ് മോഹൻലാൽ നികുതിയായി അടച്ചത്.
80 കോടി നികുതിയടച്ച തമിഴ് സൂപ്പർതാരം വിജയ് ആണ് രണ്ടാമത്. 75 കോടി നികുതിയടച്ച സൽമാൻ ഖാൻ, 71 കോടി അടച്ച അമിതാഭ് ബച്ചൻ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ളത് ക്രിക്കറ്റ് താരം വിരാട് കോലി. 66 കോടിയാണ് അദ്ദേഹം സർക്കാരിലേക്കടച്ചത്.
അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. രണ്‍ബീര്‍ കപൂർ 36 കോടി, ഹൃത്വിക് റോഷൻ 28 കോടി, അവതാരകൻ കപില്‍ ശര്‍മ 26 കോടി, കരീന കപൂർ 20 കോടി, ഷാഹിദ് കപൂര്‍ ആകെ 14 കോടി.കിയാര അഡ്വാനി 12 കോടി, കത്രീന കൈഫ് 11 കോടി, ആമിര്‍ ഖാൻ 10 കോടി, പങ്കത് ത്രിപാഠി 11 കോടി
ധോണി 38 കോടി, സച്ചിൻ തെൻഡുൽക്കർ 28 കോടി എന്നിവരാണ് പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ച മറ്റുകായികതാരങ്ങൾ. മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി 23 കോടി, ഹാർദിക് പാണ്ഡ്യ 13 കോടി എന്നിവർ ആദ്യ 20 പേരിലുണ്ട്..