ഇന്ത്യയിൽ എല്ലായിടത്തും മിനിമം വേതനം ഉയർത്തി- തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ്

തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്ക് 1,035 രൂപയായി ഉയർത്തി. തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ് അനുസരിച്ച് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കാനാണ് ഈ മാറ്റം. നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിവിധ വിഭാഗങ്ങളിലെ നിരക്ക് വർധനവ് ഇങ്ങനെയാണ്:

∙ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും സായുധ ഗാർഡുകൾക്കും പ്രതിദിനം 1,035 രൂപ (പ്രതിമാസം 26,910 രൂപ) നൽകും.വിദഗ്ധ തൊഴിലാളികൾക്ക് ( ക്ലറിക്കൽ, സെക്യൂരിറ്റി ഉൾപ്പെടെ) പ്രതിദിനം 954 രൂപ (പ്രതിമാസം 24,804 രൂപ) ലഭിക്കും.അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ വേതനം നൽകും.അവിദഗ്ധ തൊഴിലാളികൾക്ക് (തൂത്തുവാരൽ, വൃത്തിയാക്കൽ, ലോഡിംഗ്, ഇറക്കൽ) പ്രതിദിനം 783 രൂപ അല്ലെങ്കിൽ പ്രതിമാസം 20,358 രൂപ നൽകും.നിർമ്മാണം, ലോഡിങ്, അൺലോഡിങ്, ക്ലീനിങ്, ഖനനം, കൃഷി തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുന്ന തൊഴിലാളികൾ, പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികൾ ഈ വേതന വർദ്ധനവ് ബാധകമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *