ഈ വർഷം ഇതുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് 10,000 കോടി ഡോളറിനു മുകളിൽ
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാട് ഈ വർഷം ഒൻപതു മാസം കൊണ്ട് 10,000 കോടി ഡോളർ കവിഞ്ഞതായി ചൈനീസ് കസ്റ്റംസ്. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 7500 കോടി ഡോളറിലേറെ ആയി ഉയർന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലും വ്യാപാര ഇടപാട് 10363 കോടി ഡോളറിനടുത്താണ്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 14.6 ശതമാനം കൂടുതലാണിത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 31% ഉയർന്ന് 8966 കോടി ഡോളറായി. അതേസമയം ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 36.4 ശതമാനം ഇടിഞ്ഞു 1397 കോടി ഡോളറാണ്.
കഴിഞ്ഞ കൊല്ലം ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാര ഇടപാട് റെക്കോർഡ് നിലയായ 12,500 കോടി ഡോളറിൻ്റേതായിരുന്നു. ആദ്യമായാണ് 10000 കോടിക്ക് മുകളിൽ വ്യാപാര ഇടപാട് എത്തിയത്.9752 കോടി ഡോളറിൻ്റെ കയറ്റുമതി 2021ൽ ചൈന ചെയ്തു. ആ വർഷം ഇന്ത്യയുടെ കയറ്റുമതി 34.2 ശതമാനം വർധിച്ച് 2814 കോടി ഡോളറാണ്