ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. മൊത്തം 34 ഇടപാടുകളിലൂടെ 27 മില്യൻ ഡോളറിന്റെ നിക്ഷേപ സമാഹരണമാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ നടത്തിയത്.
നിക്ഷേപത്തിൽ 10-ാം സ്ഥാനവും ഇടപാടുകളുടെ എണ്ണത്തിൽ ചണ്ഡീഗഢ്, വഡോദര എന്നിവയെ പിന്നിലാക്കി എട്ടാം സ്ഥാനവും കൊച്ചി നേടിയെന്ന് ഇൻക്42 ഡേറ്റാലാബ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. കേരള സ്റ്റാർട്ടപ് മിഷൻ, പ്രൈം വെഞ്ചർ പാർട്ണേഴ്സ്, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ്‍വർക്ക്,
ആവെഞ്ചേഴ്സ് തുടങ്ങിയവയാണ് കൊച്ചിയിൽ 2024ലെ ഇടപാടുകളിൽ ശ്രദ്ധേയ പങ്കുവഹിച്ചത്.