യൂസർ നെയിം ഉപയോഗിച്ച് വാട്സാപ് ഉപയോക്താക്കൾക്ക് പരസ്പരം മെസേജുകളയയ്ക്കാനുള്ള അപ്ഡേറ്റുമായി മെറ്റ. ഇതോടെ വാട്സാപ് നമ്പറിനു പകരം യൂസർ നെയിമുകൾ പരസ്പരം കൈമാറിയാൽ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരം. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ അപ്ഡേറ്റ് എല്ലാ വാട്സാപ്പിലും ലഭ്യമാകും. നിലവിൽ ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.18.2ൽ ഫീച്ചർ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ 3 തരത്തിൽ വാട്സാപ് ഉപയോഗിക്കാനാവും