ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടങ്ങൾ അറിയിക്കാനുള്ള പുതിയ മാർഗം അവതരിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. തമ്പ്‌സ് അപ്പ്, ഡബിള്‍ തമ്പ്‌സ് അപ്പ്, തമ്പ്‌സ് ഡൗണ്‍ ബട്ടനുകള്‍ ഉപയോഗിച്ച് സിനിമകളും സീരീസുകളും കാണുന്നതിനിടയില്‍ തന്നെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഇനി മുതൽ പ്രകടിപ്പിക്കാനാവും. നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.
മുന്‍പ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനം മാറ്റി തമ്പ്‌സ് അപ്പ്/ തമ്പ്‌സ് ഡൗണ്‍ റേറ്റിങ് സംവിധാനം ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇതിലേക്ക് ഡബിള്‍ തമ്പ്‌സ് അപ്പ് ഓപ്ഷന്‍ കൂടി ചേർത്തു. ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവിൽ ഈ ഫീച്ചർ ആസ്വദിക്കാനാകും.
ആന്‍ഡ്രോയിഡിലും മറ്റും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കുന്നവര്‍ക്ക് കണ്ടന്റ് തേടുന്ന സമയത്തും ലൈക്കും ഡിസ് ലൈക്കും അറിയിക്കാനവസരമുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് ആപ്പ് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആവശ്യപ്പെടുന്നത്.