ഏറെ ആവശ്യക്കാരുള്ള പയർ– പരിപ്പ് ഉൽപന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്കു പോകാൻ സപ്ലൈകോ ആലോചന.
കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്നു വിതരണക്കാർ ഉൽപന്നങ്ങൾ നൽകാത്ത പശ്ചാത്തലത്തിലും ഇടനിലക്കാരെ ഒഴിവാക്കുക വഴി ഉണ്ടാകുന്ന അധികച്ചെലവ് മറികടക്കുന്നതിനുമായാണിത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നു നേരിട്ട് പയർ– പരിപ്പ് ഉൽപന്നങ്ങളെടുക്കുകയാണു ലക്ഷ്യം.