ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും. എഐ കംപ്യൂട്ടർ പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ വലിയ തോതിലുള്ള കംപ്യൂട്ടേഷനൽ ശേഷി ആവശ്യമാണ്. വലിയ ചെലവുള്ളതിനാൽ ചെറിയ കമ്പനികൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. സർക്കാർ ഇത്തരം സൗകര്യം ഒരുക്കി സ്റ്റാർട്ടപ്പുകൾക്കും മറ്റും ഒരു സേവനം എന്ന നിലയിൽ ഇതുപയോഗിക്കാൻ നൽകുകയാണ് എഐ മിഷന്റെ ലക്ഷ്യം.
കുറഞ്ഞ ചെലവിൽ ഈ സേവനമുപയോഗിച്ച് കമ്പനികൾക്ക് എഐ പ്രോജക്ടുകൾ ചെയ്യാൻ അവസരമൊരുങ്ങും. കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതി ഉടൻ തേടുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.