വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,550 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 59,884ലിലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 17,550ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്.
ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഐടിസി, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി മീഡിയ, എനര്‍ജി സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ്സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
.