ആറ്റ്ലിയുടെ ഷാരൂഖ് ഖാൻ – നയൻതാര ചിത്രം ‘ജവാൻ’ന്റെ പുതിയ അപ്ഡേറ്റ്

ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയാണ് ‘ജവാൻ’.ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നയൻതാര നായികയായി എത്തുന്നുണ്ട്. നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രിവ്യു റിലീസ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 

ജവാന്റെ പ്രിവ്യു ഷോ ജൂലൈ 10ന് 10.30ക്ക് നടക്കും എന്നാണ് ​പുതിയ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക. 

കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *