ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് എൽഐസി

സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുത്ത് ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കു കടക്കാനുള്ള ഔദ്യോഗിക നടപടികൾ ഇപ്പോഴില്ലെന്നാണ് എൽഐസിയുടെ വിശദീകരണം.
നിലവിലെ ചട്ടമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാനാവില്ല. ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്കേ ഇതിനു കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *