ആയിരത്തോളം പുതിയ വിമാനങ്ങൾ; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഓർഡറുകൾ?

ഇൻഡിഗോയും ടാറ്റയുടെ എയർ ഇന്ത്യയും കൂടി ആയിരത്തോളം പുതിയ വിമാനങ്ങളെയാണ് ആകാശത്തെത്തിക്കുന്നത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ഓർഡറുകൾക്കാണ് കഴിഞ്ഞ ദിവസം കരാറായത്. ഇന്ത്യയുടെ ഏവിയേഷൻ വിപണിയുടെ അനന്തമായ വളർച്ചാസാധ്യതകളും വ്യോമയാന മേഖലയിൽ ഇന്ത്യയ്ക്കുണ്ടാകാൻ പോകുന്ന മേൽക്കോയ്മയുമാണ് ഈ ഓർഡറുകൾ സൂചിപ്പിക്കുന്നത്.

പാരിസ് എയർഷോയിൽ 500 എയർബസ് എ320 വിമാനങ്ങൾ വാങ്ങുമെന്നാണ് ഇൻഡിഗോ പ്രഖ്യാപിച്ചത്. 470 വിമാനങ്ങൾ ബോയിങ്ങിൽ നിന്നും എയർബസിൽ നിന്നുമായി എയർ ഇന്ത്യയും വാങ്ങും. കൂടുതൽ വിമാനങ്ങളെത്തുകയും മത്സരം കൂടുതൽ കടുക്കുകയും ചെയ്യുന്നത് വിമാനനിരക്കുകൾ കുറയാനിടയാക്കും. കൂടുതൽ ചെറുനഗരങ്ങളിൽ നിന്ന്, കൂടുതൽ സർവീസുകളുമുണ്ടാകും. രാജ്യാന്തര സർവീസുകളുടെയും എണ്ണം കൂടും. ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2030ഓടെ 35 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019 ൽ ഇത് 14 കോടിയായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 64 ലക്ഷത്തിൽ നിന്ന് 16 കോടിയായും ഉയർന്നേക്കും. വിമാനത്താവളങ്ങളുടെ എണ്ണം 5 വർഷംകൊണ്ട് 150ൽ നിന്ന് 200 ആയി ഉയരുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *