ആമസോൺ ഇന്ത്യ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് മിഷനെ പിന്തുണയ്ക്കാൻ ആമസോൺ ‘സ്വഛതാ സ്റ്റോർ’ ആരംഭിച്ചു. വ്യാപാരികൾ, എസ്എംഇകൾ, നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് വാക്വം ക്ലീനർ, സാനിട്ടറിവെയർ, വാട്ടർ പ്യൂരിഫയറുകൾ, മോപ്‌സ് & ബ്രൂംസ് എന്നിങ്ങനെ 20,000-ത്തിലധികം ക്ലീനിംഗ് ഉൽപന്നങ്ങൾക്ക് ‘ആമസോൺ സ്വഛത സ്റ്റോർ’ മികച്ച ഡീലുകൾ ഓഫർ ചെയ്യും.

ദേശീയ ശുചിത്വ ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച സ്റ്റോർ, രാജ്യത്താകെ ഉപഭോക്താക്കളുടെ ഇടയിൽ വൃത്തിയും ശുചിത്വവും സംബന്ധിച്ച് അവബോധം സൃഷ്ടിക്കും. സർക്കാരിന്റെ “ക്ലീൻ ഇന്ത്യ” എന്ന വീക്ഷണത്തിന് പിന്തുണയേകുന്നത് അഭിമാനകരമാണെന്ന് ആമസോൺ ഇന്ത്യയുടെ കൺസ്യൂമർ ബിസിനസ് വൈസ് പ്രസിഡന്‍റ് കൺട്രി മാനേജരായ മനീഷ് തിവാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *