ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, Oppo, Xiaomi, OnePlus, Samsung, Apple, Vivo തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് മികച്ച കിഴിവുകളാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയിലും മറ്റും 40% വരെ ഓഫറുകളും നല്‍കും.
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ബജറ്റ് ബസാര്‍, ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍, പ്രീ-ബുക്കിംഗ്, 8PM ഡീലുകള്‍, ചില പുതിയ ലോഞ്ചുകള്‍ എന്നിവ ഉള്‍പ്പെടുമെന്നും ആമസോണ്‍ വെളിപ്പെടുത്തി. ഹോ& കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70% ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് 50-80% വരെയാണ് ഓഫറുകള്‍. ആമസോണ്‍ ബ്രാന്‍ഡുകള്‍ക്കെല്ലാം 70% വരെ കിഴിവുകളും നല്‍കിയിട്ടുണ്ട്. ഹെഡ്‌ഫോണുകളും സ്പീക്കറുകളും 75% വരെ കിഴിവുകളോടെ ലഭിക്കും. ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ആപ്പിള്‍, വണ്‍പ്ലസ്, സാംസങ്, ഷിയോമി തുടങ്ങിയവയുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ലാപ്ടോപ്പുകള്‍ 40% വരെ കിഴിവാണ് നല്‍കിയിരിക്കുന്നത്.. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്കും 75% വരെ കിഴിവ് ലഭിക്കും.
ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ബാങ്ക് കിഴിവുകളും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും 10 ശതമാനം കിഴിവും ലഭിക്കും. ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ, ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡ്സ് എന്നിവ ഉപയോഗിച്ചാൽ നോ കോസ്റ്റ് ഇഎംഐ ഇളവുകളും കിട്ടും