ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രം കുറച്ചു

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിൻറെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ നികുതി നിരക്കുകൾ 2022 ഡിസംബർ 16 മുതൽ നിലവിൽ വരും. 

സർക്കാർ വിജ്ഞാപനം പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പോലുള്ള കമ്പനികൾ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 4,900 രൂപയിൽ നിന്ന് 1,700 രൂപയായി കുറച്ചിട്ടുണ്ട്.

രണ്ടാഴ്ചയിലൊരിക്കൽ പ്രഖ്യാപിച്ച ലാഭനികുതിയിൽ, ഡീസൽ കയറ്റുമതി നിരക്ക് ലിറ്ററിന് 8 രൂപയിൽ നിന്ന് 5 രൂപയായി സർക്കാർ കുറച്ചു. റോഡ് ഇൻഫ്രാസ്ട്രക്ചർ സെസായി ലിറ്ററിന് 1.5 രൂപയും ലെവിയിൽ ഉൾപ്പെടുന്നു.വിജ്ഞാപന പ്രകാരം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് 5 രൂപയിൽ നിന്ന് 1.5 രൂപയായി കുറച്ചു.

വിൻഡ്‌ഫാൾ ടാക്‌സ് നിലവിൽ വന്നതിന് ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും സർക്കാർ അത് പരിഷ്‌കരിക്കുന്നുണ്ട്. ഏറ്റവും പുതിയ പരിഷ്ക്കരണത്തിന് ശേഷം, ആഭ്യന്തര പാടങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ നികുതി ഏകദേശം 65 ശതമാനം കുറച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *