ലോണിന് അപേക്ഷിക്കുമ്പോൾ അപേക്ഷകരിൽ നിന്ന് കെവൈസി രേഖകൾ ആവശ്യപ്പെടാറുണ്ട്. പേര്, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ, സ്ഥിരം വിലാസം, ബയോമെട്രിക് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതിനാൽ ആധാർ കാർഡ് സമർപ്പിക്കുന്നത് സാധുവായ കെവൈസി രേഖയായി ബാങ്കുകൾ കണക്കാക്കുന്നു. മറ്റ് രേഖകൾ സമർപ്പിക്കാതെ തൽക്ഷണം വായ്പ ലഭിക്കുന്നതിന് ആധാർ സഹായിക്കുന്നു.
എങ്ങനെ അപേക്ഷിക്കാം?
ലഭ്യമായ വ്യക്തിഗത ലോൺ ഓഫറുകൾ പരിശോധിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും ബാങ്കിന്റെ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.അതിനു ശേഷം”ഓൺലൈനായി അപേക്ഷിക്കുക”. വ്യക്തിഗതവും, പ്രൊഫഷണൽ, തൊഴിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് ഓൺലൈനിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിക്കുക.ശേഷം വായ്പയുടെ തുക പൂരിപ്പിച്ചു ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം അനുവദിക്കുന്നതിന് ആധാർ കാർഡ് നമ്പർ സമർപ്പിച്ച് “അനുവദിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക.
അപ്‌ലോഡ് ചെയ്ത രേഖകൾക്കൊപ്പം ബാങ്ക് അപേക്ഷ പരിശോധിക്കും.അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വായ്പ തുക 24 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.