ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ ഉടനെ ചെയ്യുന്നതായിരിക്കും ഉചിതം. കാരണം ഡിസംബർ 14 വരെ ആധാർ ഓൺലൈൻ ആയി അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഫീസ് ഈടാക്കില്ല. സാധാരണയായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്.അതേഅസമയം, ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്ക്കണം. മാത്രമല്ല, ഫോട്ടോ, ഐറിസ്, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ അടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിച്ച് മാത്രമേ അപ്‌ഡേറ്റ് ചെയ്യാനാകൂ.
ആധാർ കാർഡ് അപ്‌ഡേറ്റിനായി ഗവൺമെന്റ് ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കിൽ അഡ്രസ് ഡോക്യുമെന്റുകൾ വാട്ട്‌സ്ആപ്പ് വഴിയോ ഇമെയിൽ വഴിയോ ആവശ്യപ്പെടുന്നില്ലെന്ന് യുഐഡിഎഐ അടുത്തിടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.