ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2024 മാർച്ച് 31 ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി.
കേന്ദ്രസർക്കാരിന്റെ പ്രധാന ബോധത്കരണ ക്യാമ്പയിനുകളിലൊന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുക എന്നത്. കള്ള വോട്ട് തടയുക എന്നതായിരുന്നു ഇലക്ഷൻ കമ്മീഷന്റെ പ്രധാന ലക്ഷ്യം. ഒരേ വ്യക്തി ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ അല്ലെങ്കിൽ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചറിയാൻ ഈ രീതി സഹായകരമാകുമെന്നും, ഇതിലൂടെ കള്ളവോട്ടുകൾ ഒരു പരിധിവരെ തടയാനാകുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ നേരത്തെ പല തവണ ആവർത്തിച്ചിരുന്നു.
അതേസമയം ആധാർ കാർഡും, വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നത് സർക്കാർ നിലവിൽ നിർബന്ധമാക്കിയി്ട്ടില്ലെങ്കിലും, ഭാവിയിൽ നിർബന്ധമാക്കാൻ സാധ്യതയുമുണ്ട്.